ചേർത്തല: മുഹമ്മ പൊലീസ് സ്റ്റേഷൻ പരിസരത്ത് ബഹുനില പൊലീസ് ക്വാർട്ടേഴ്‌സ് സമുച്ചയം നിർമ്മിക്കുന്നതിന് നടപടികൾ ആരംഭിച്ചതായി മന്ത്റി പി.പ്രസാദ് അറിയിച്ചു. ആലപ്പുഴ - മധുര സംസ്ഥാന പാതയോരത്ത് മുഹമ്മ പൊലീസ് സ്റ്റേഷൻ പരിസരത്ത് ലഭ്യമായ ഒരേക്കറിലാണ് ഫ്ളാറ്റ് മാതൃകയിൽ ക്വാർട്ടേഴ്‌സ് നിർമ്മാണം. നിലവിൽ ജീർണാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്‌സുകൾ പൊളിച്ചു മാറ്റുന്നതിന് നടപടി ആരംഭിച്ചു. പുതിയ ഫ്ളാറ്റ് സമുച്ചയത്തിന്റെ എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തോട് ആവശ്യപ്പെട്ടു. മുഹമ്മ, മാരാരിക്കുളം, മണ്ണഞ്ചേരി, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ ജോലിചെയ്യുന്ന ഇരുനൂറോളം പൊലീസുകാർക്ക് മികച്ച സൗകര്യങ്ങളോടെയുള്ള താമസസൗകര്യം ലഭിക്കുന്ന തരത്തിലാണ് ക്വാർട്ടേഴ്സ് നിർമ്മാണമെന്ന് മന്ത്റി പറഞ്ഞു.