മാവേലിക്കര : ഉന്നത വിജയം നേടിയവർക്ക് ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ പുരസ്കാരം നൽകും.ബാങ്ക് അംഗങ്ങളുടെ മക്കളിൽ 2021-2022 അദ്ധ്യയന വർഷത്തിൽ ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, കേരള സിലബസുകളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കാണ് പുരസ്കാരം . വിദ്യാർത്ഥിയുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷകർത്താവിന്റെ അംഗത്വ നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവ സഹിതം ബാങ്ക് ഹെഡ് ഓഫീസിൽ എത്തിക്കണമെന്ന് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപിള്ള അറിയിച്ചു. 9847640802.