congress
കോൺഗ്രസ് മാന്നാർ മണ്ഡലം കൺവെൻഷൻ കോൺഗ്രസ് നേതാവ് മാന്നാർ അബ്ദുൽലത്തീഫ് ഉദ്‌ഘാടനം ചെയ്യുന്നു

മാന്നാർ: ഇ.ഡിയെ ഉപയോഗിച്ച് കോൺഗ്രസിനെയും നേതാക്കളെയും വിരട്ടാമെന്നു മോദിയും കൂട്ടരും കരുത്തേണ്ടെന്ന് കോൺഗ്രസ് നേതാവ് മാന്നാർ അബ്ദുൽലത്തീഫ് പറഞ്ഞു. കോൺഗ്രസ് മാന്നാർ മണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഹരികുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. ജോജി ചെറിയാൻ, തോമസ് ചക്കോ, രാധേഷ് കണ്ണന്നൂർ, അജിത്ത് പഴവൂർ, സതീഷ്ശാന്തിനിവാസ്, കെ.ബാലസുന്ദരപ്പണിക്കർ, സാബു ട്രാവൻകൂർ, അനിൽ മാന്തറ, വൽസല ബാലകൃഷ്ണൻ, നുന്നുപ്രകാശ്, പ്രമേദ് കണ്ണാടിശ്ശേരിൽ, പി.ബി സലാം എന്നിവർ സംസാരിച്ചു.