മാവേലിക്കര- എസ്.എൻ.ഡി.പി യോഗം ഉമ്പർനാട് പോനകം 296ാം നമ്പർ ശാഖായോഗത്തിൽ അവാർഡ് ദാനവും പഠനോപകരണ വിതരണവും നാളെ നടക്കും. മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് ആർ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാവും. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്രാ പഠനോപകരണ വിതരണവുംരാജൻ ഡ്രീംസ് അനുഗ്രഹ പ്രഭാഷണവും നടത്തും. അഡ്.കമ്മിറ്റി അംഗം സുരേഷ് പള്ളിക്കൽ, നവീൻ വി.നാഥ്, ശ്രീജിത്ത് ഡി, അമ്പിളി എൽ, സുനി ബിജു, മുരളി അഷ്ടമി, അജിതാ മോഹൻ, സരളാ രാജൻ, സാഗർ കൃഷ്ണൻകുട്ടി എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ഇന്ദിര രാജു സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.ബാബു നന്ദിയും പറയും.