
അമ്പലപ്പുഴ: സ്വാതന്ത്രത്തിന്റെ 75 ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് നയിക്കുന്ന നവ സങ്കല്പ് പദയാത്രയുടെ പ്രചാരണത്തിന് പുന്നപ്ര കിഴക്ക് മണ്ഡലത്തിൽ തുടക്കം കുറിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ് മുഖ്യ പ്രസംഗം നടത്തി. പി.ഉണ്ണിക്കഷ്ണൻ, ജി.രാധാകൃഷ്ണൻ, പി.എ.കുഞ്ഞുമോൻ, ശ്രീജാ സന്തോഷ്, അഫ്സൽ കാസിം, എസ്.ഗോപകുമാർ, ജയശ്രീ ശ്രീകുമാർ ,കെ.ഓമന, വി.എം.ജോൺസൻ, നൗഷാദ് കോലത്ത്, ബാബു വാളൻപറമ്പിൽ, രതീഷ് പുന്നപ്ര എന്നിവർ പ്രസംഗിച്ചു.