അമ്പലപ്പുഴ: കഴിഞ്ഞ 27 വർഷം മുടങ്ങിക്കിടന്ന ഓണാഘോഷം വീണ്ടും സംഘടിപ്പിക്കാൻ തോട്ടപ്പള്ളിയിൽ കൂടിയ യോഗം തീരുമാനിച്ചു. സെപ്തംബർ 7ന് തുടങ്ങി 9ന് സമാപിക്കുന്ന വിധമാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
നാടൻ കലാപരിപാടികൾ, സാംസ്‌കാരിക ഘോഷയാത്ര, കലാകായിക സാംസ്‌കാരിക മത്സരങ്ങൾ എന്നിവയുണ്ടാവും. ഓണോത്സവ് 2022 എന്ന സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി എച്ച്. സലാം എം.എൽ.എയാണ്. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, പുറക്കാടു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, ജില്ല പഞ്ചായത്ത് അംഗം പി.അഞ്ജു എന്നിവരാണ് രക്ഷാധികാരികൾ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം (സംഘടക സമിതി ചെയർമാൻ), ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ. സുനി, രാജേശ്വരി കൃഷ്ണൻ, ലീന രജനീഷ് (വൈസ് ചെയർ പേഴ്സൺമാർ), ഹരിലാൽ കുന്നുതറ (വൈസ് ചെയർമാൻ), ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.രാജി ( ഉണ്ണി) (ജനറൽ കൺവീനർ), ആർ. സന്തോഷ്, ബി. അനീഷ്, എം. താഹ (കൺവീനവർമാർ), സി.എം. ജയകുമാർ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.