
അമ്പലപ്പുഴ: ഗ്രാമ പഞ്ചായത്തും കരുമാടിക്കുട്ടൻസും കരുമാടി ജലോത്സവ സമിതിയും സംയുക്തമായി നടത്തുന്ന കരുമാടി ജലോത്സവം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപം നടക്കും. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. മൂലം ജലോത്സവ ജേതാക്കളായ ചമ്പക്കുളം ചുണ്ടനും കേരള പൊലീസ് ബോട്ട് ക്ലബിനും സ്വീകരണം നൽകും. ചലഞ്ചർ നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ കേരള ടീം അംഗം ജി.ഗോഗുൽ കൃഷ്ണയെ എച്ച്. സലാം എം.എൽ.എ ആദരിക്കും. കേരള പൊലിസ് ബോട്ട് ക്ലബ് ചമ്പക്കുളം 2 ചുണ്ടനിൽ പ്രദർശന തുഴച്ചിലിൽ പങ്കെടുക്കും.