
ആലപ്പുഴ : തീരദേശത്ത് ദുരിതത്തിൽ കഴിഞ്ഞു വന്ന ജസീന്ത എന്ന വൃദ്ധയ്ക്ക് സാസ് രാജേന്ദ്രബാബു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നൽകി. സാമൂഹ്യ പ്രവർത്തകനും  എ.ഡി.ആർ.എഫ് സംസ്ഥാന ചീഫുമായ പ്രേംസായി ഹരിദാസ് താക്കോൽദാനം നിർവഹിച്ചു. എസ്.ആർ.ബി ഫൗണ്ടേഷൻ ഡയറക്ടർ വിവേക് ബാബു അദ്ധ്യക്ഷനായി. എ.ഡി.ആർ.എഫ് സംസ്ഥാന ചീഫ് പേട്രൺ കേണൽ.സി.വിജയകുമാർ, ബീച്ച് ശ്രീ സത്യസായി ഗ്രാമം പ്രസിഡന്റ് ഷീജാ വിജയൻ , സജിൽ ഷെരീഫ് , മഹേഷ്, അനിൽരാജ് , രാഹുൽ സ്വാമിനാഥൻ എന്നിവർ സംസാരിച്ചു.