ചേർത്തല : മരുത്തോർവട്ടം വെള്ളാപ്പള്ളി ഭദ്റകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കലശ ഉത്സവവും ധന്വന്തരിപൂജയും ഇന്ന് നടക്കും.ക്ഷേത്രം തന്ത്റി പി.വി.പ്രഭാകരൻ നമ്പൂതിരി,പി.വി.ശ്രീക്കുട്ടൻനമ്പൂതിരി,മേൽശാന്തി പി.കെ.രാധാകൃഷ്ണൻപോറ്റി എന്നിവരുടെ കാർമ്മികത്വത്തിലാണ് പൂജകൾ. രാവില എട്ടിന് ധന്വന്തരിപൂജ, ഒമ്പതിനു കലശപൂജ,10ന് കലശാഭിഷേകം,12ന് സർപ്പദൈവങ്ങൾക്ക് നൂറുംപാലും,ഒന്നിന് പ്രസാദമൂട്ട്,രാത്രി വടക്കുപുറത്ത് ഗുരുതി.