
ആലപ്പുഴ : എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മാസ് മീഡിയ വിഭാഗം തയ്യാറാക്കിയ പോസ്റ്റർ കളക്ടറേറ്റിൽ കളക്ടർ വി.ആർ.കൃഷ്ണ തേജ പ്രകാശനം ചെയ്തു. നെഹ്രു യുവ കേന്ദ്രയുടെ സഹായത്തോടെ ജില്ലയിലെ യുവാക്കൾക്കിടയിൽ ബോധവത്കരണം നടത്താനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ദീപ്തി, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.പാർവതി, ജില്ലാ മാസ് മീഡിയ ഓഫീസർ പി.എസ്.സുജ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ അരുൺലാൽ, ചിത്ര, നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോർഡിനേറ്റർ വിവേക് തുടങ്ങിയവർ പങ്കെടുത്തു.