photo

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗ കാമ്പയിനിനു വേണ്ടി ജില്ലയിൽ കുടുംബശ്രീ രണ്ടു ലക്ഷം ദേശീയ പതാകകൾ ഒരുക്കും. കുടുംബശ്രീയുടെ കീഴിലുള്ള നാൽപ്പതോളം തയ്യൽ യൂണിറ്റുകളിലാണ് പതാകകൾ തയ്യാറാക്കുന്നത്. പതാകകൾ 12ാം തീയതിക്കു മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സഹകരണത്തോടെ വീടുകളിലും സ്ഥാപനങ്ങളിലും നിശ്ചിത നിരക്കിൽ പതാകകൾ എത്തിക്കും.