ആലപ്പുഴ : ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 19,331 ഫയലുകൾ തീർപ്പാക്കി. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് ഫയൽ തീർപ്പാക്കൽ അദാലത്ത് നടത്തിയത്. ജൂൺ 15 മുതൽ കഴിഞ്ഞ രണ്ട് വരെ 18,255 ഫയലുകളും മൂന്നിന് ലാൻഡ് റവന്യൂ കമ്മീഷണറുടെ പ്രത്യേക നിർദേശപ്രകാരം നടത്തിയ അദാലത്തിൽ 1076 ഫയലുകളുമാണ് തീർപ്പാക്കിയത്.