ആലപ്പുഴ : ദക്ഷിണ റെയിൽവേയുമായി സഹകരിച്ച് ചേർത്തല നഗരസഭാ കാര്യാലയത്തിലുള്ള റെയിൽവേ റിസേർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിച്ചു. തത്കാൽ ഉൾപ്പെടെയുള്ള ടിക്കറ്റുകൾ ഇവിടെ ലഭിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകിട്ട് 4.30 വരെയും കൗണ്ടർ പ്രവർത്തിക്കും. ഫോൺ: 7736264335.