s

ആലപ്പുഴ : കൈനകരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ പുതിയ മാതൃകാ സി.ഡി.എസ്. ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ തങ്കമണി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല സജീവ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.എ.പ്രമോദ്, സബിത മനു, സന്തോഷ് പട്ടണം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം മധു സി. കുളങ്ങര, ജനപ്രതിനിധികളായ എ.ഡി.ആന്റണി, ഡി. ലോനപ്പൻ,സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.