 
ആലപ്പുഴ: കൃഷി വകുപ്പ് ആരംഭിച്ച 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി മാദ്ധ്യമ പ്രവർത്തകർക്ക് ഗ്രോബാഗും വിത്തും വളവും വിതരണം ചെയ്തു. കൃഷി വകുപ്പിന്റെയും ആലപ്പുഴ പ്രസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി നീണ്ടശ്ശേരി നിർവഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. വനിതാ സബ് കമ്മിറ്റി ചെയർപേഴ്‌സൺ നിഷ മനോഹർ പച്ചക്കറി തൈകൾ ഏറ്റുവാങ്ങി. അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ സുജ ഈപ്പൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് ഡയറക്ടറി ആലപ്പുഴ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു തോമസ് പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറി എം.എം. ഷംസുദീന് നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി ടി.കെ. അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറഞ്ഞു.