ഹരിപ്പാട് : ഹരിപ്പാട് നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ഓട നിർമ്മാണത്തിനും പുനരുദ്ധാരണത്തിനുമായി 1.56 കോടി രൂപ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. എൻ.എച്ച്-  കാർത്തികപ്പളളി റോഡിലെ ചുടുകാട് കോളനിയുടെ സമീപം തകർന്നുപോയ കലുങ്ക് പുനർനിർമ്മാണത്തിന് 6 ലക്ഷം , കായംകുളം -മുട്ടം റോഡിലെ ഏവൂർ ജംഗ്ഷന് സമീപം തകർന്നുപോയ കലുങ്ക് പുനർനിർമ്മാണത്തിന് 12 ലക്ഷം , കനകക്കുന്ന്- ചൂളത്തെരുവ് റോഡിൽ ചൂളത്തെരുവ് കയർ സൊസൈറ്റി, ഉദയപുരം, വെട്ടത്ത് കടവിന് തെക്ക് വശം എന്നിവിടങ്ങളിൽ കവറിംഗ് സ്ലാബും ഓടയും നിർമ്മാണത്തിന് 20 ലക്ഷം, ഹരിപ്പാട് - വീയപുരം റോഡിൽ കച്ചേരിപ്പടി കോളാത്ത് മുക്ക് റോഡിന് സമീപം തകർന്ന കലുങ്ക് പുനർ നിർമ്മാണത്തിന് 6 ലക്ഷം, ചൂളത്തെരുവ് - കനകക്കുന്ന് റോഡിൽ ചക്കിലിക്കടവ് തെക്ക്, ഗുരുമന്ദിരം തെക്ക് വശം സംരക്ഷണഭിത്തി നിർമ്മാണത്തിന് 15 ലക്ഷം, കനകക്കുന്ന് കൊച്ചീടെ ജെട്ടി റോഡിൽ ശ്രീനാരായണ ഇന്റർനാഷണൽ സ്‌കൂളിന് സമീപം സംരക്ഷണഭിത്തിക്ക് 12 ലക്ഷം, തൃക്കുന്നപ്പുഴ- തോട്ടപ്പളളി റോഡിൽ പൂന്തോപ്പ് ജംഗ്ഷൻ, ഉസ്മാൻ മുക്ക് എന്നിവിടങ്ങളിൽ ഓട നിർമ്മാണത്തിന് 50 ലക്ഷം, ഹരിപ്പാട് ടി.ബി ജംഗ്ഷൻ വെള്ളംകുളങ്ങര റോഡ് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിന് സമീപം ഓടയും കവറിംഗ് സ്ലാബും നിർമ്മിക്കാൻ 25 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതിയായത്