ഹരിപ്പാട് : ദേശീയ പാതയിൽ സ്ഥിരം അപകട മേഖലയായി മാറിയ കരുവാറ്റ വഴിയമ്പലം വളവിൽ ട്രാഫിക്ക് സിഗ്നൽ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമന്ന് കാർത്തികപ്പള്ളി താലുക്ക് സഭയിൽ ആവിശ്യമുയർന്നു . ഇവിടെ രാത്രി കാലങ്ങളിൽ വാഹനങ്ങൾ അപകടങ്ങളിൽപ്പെടുന്നതും ദേശീയ പാതയുടെ മദ്ധ്യഭാഗത്തുള്ള ഡിവൈഡറിലേക്ക് ഇടിച്ചു കയറുന്നതും പതിവാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ ചൂണ്ടിക്കാട്ടി. .റോഡ് സുരക്ഷാ അതോറിട്ടിയുമായി ബന്ധപ്പെട്ട് വഴിയമ്പലം വളവിലെ അപകട മേഖല സന്ദർശിച്ച് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് കാർത്തികപ്പളളി തഹസിൽദാർ താലൂക്ക് സഭക്ക് ഉറപ്പ് നല്കി.