കായംകുളം: ഗ്രാംഷി പഠനകേന്ദ്രം കായംകുളം ചാപ്ടറിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് കായംകുളം റോട്ടറി ക്ലബ്ബ് ഹാളിൽ നടക്കും. ഫ്രാൻസിസ് ടി മാവേലിക്കര ഉദ്ഘാടനം നിർവഹിക്കും. രാധ കാക്കനാടൻ, അഡ്വ.ഒ.ഹാരീസ്, സന്തോഷ് പ്ലാശ്ശേരിൽ, ഓമനക്കുട്ടൻ മാഗ്ന, ആർ.ബിനുകുമാർ എന്നിവർ സംസാരിക്കും.
ഉച്ചയ്ക്ക് ഒന്നര മുതൽ ഗ്രാംഷിയൻ ചിന്തയും ഫാസിസവും എന്ന വിഷയത്തിൽ സെമിനാർ നടക്കും.വൈകിട്ട് മൂന്നര മുതൽ കവി സമ്മേളനം.