കായംകുളം: ശാസ്ത്രവേദി കായംകുളം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. റിട്ട.ഡിവൈ.എസ്.പി. ബി.സോമശേഖരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പഴകുളം സതീഷ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ എ.പി.ഷാജഹാൻ, കായംകുളം നോർത്ത് ബ്ലോക്ക് പ്രസിഡന്റ് എ.ജെ.ഷാജഹാൻ, ഡി.സി.സി അംഗവും ശാസ്ത്രവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റുമായ കെ.രാജീവൻ, വൈസ് പ്രസിഡന്റുമാരായ കെ.ശശീന്ദ്രൻ, ഷാജി, ജോയിന്റ് സെക്രട്ടറി മാരായ വി.സുധീർ, സുനു ഉദയലാൽ, ട്രഷറർ എ.സലിം എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എ.ജെ.ഷാജഹാൻ (രക്ഷാധികാരി), ഒ.നവാസ് (പ്രസിഡന്റ്), പി.ബി സുനിൽ (വൈസ് പ്രസിഡന്റ് ), സനന്ത് രാജൻ ബാബു (സെക്രട്ടറി ), ജി.വിഠള ദാസ് (ജോയിന്റ് സെക്രട്ടറി), സരസൻ (ട്രഷറർ), ആർ.മുരളീധരൻ പിള്ളകളീക്കൽ, എ.എച്ച്. എം.ഹുസൈൻ, ഇസ്മൈൽ കടേശ്ശേരി, അബുജനത ജെംസ്, പി കൃഷ്ണകുമാർ, സജിദ് തകടിയിൽ, വി.അനിൽകുമാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.