കായംകുളം: ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ് നയിക്കുന്ന നവസങ്കല്പ് പദയാത്രയ്ക്ക് വരവേല്പ് നൽകാൻ കായംകുളം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ യോഗം തീരുമാനിച്ചു.
ടൗൺ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അൻസാരി കോയിക്കലേത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.സി.സി സെക്രട്ടറി ഇ.സെമീർ ഉദ്ഘാടനം ചെയ്തു.എം.എ.കെ ആസാദ്, ഇ.എം.അഷ്റഫ്,എ.എം.കബീർ, ബിധു രാഘവൻ,സന്തോഷ് കുമാർ, ബാപ്പു സേട്ട്,സോളമൻ റോസാരിയോ, നൂഹ് കണ്ണ്, ലേഖ സോമരാജൻ, ബിജു കണ്ണങ്കര, അബ്ദുൾ ഹമീദ്, അസീം അംബിരേത്ത് തുടങ്ങിയവർ സംസാരിച്ചു.