cds-aghosham

മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് രജത ജൂബിലി ആഘോഷം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ലേഖാ സജീവ് സ്വാഗതം പറഞ്ഞു. മുൻ ജനപ്രതിനിധികളേയും മുൻ സി.ഡി.എസ് അംഗങ്ങളേയും ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസിലും, പ്ലസ് ടുവിനും ഫുൾ എപ്ലസ് നേടിയ കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം ജി.ആതിര അവാർഡുകൾ നൽകി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രവികുമാർ കോമന്റത്ത്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ശശികുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സോജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉമാ താരാനാഥ്, ടിനു സേവ്യർ, ഗ്രാമപഞ്ചായത്തംഗങ്ങളായ, പ്രസന്നകുമാരി, ദീപാരാജ്, പ്രവീൺ കാരാഴ്മ, ബിന്ദു പ്രദീപ്, ബിനി സുനിൽ, ഷിബു കിളിയമ്മൻ തറയിൽ, ഗോപൻ ചെന്നിത്തല, കീർത്തി വിപിൻ, ജി.ജയദേവ് ,കെ.വിനു, അഭിലാഷ് തൂമ്പിനാത്ത്, ലീലാമ്മ ഡാനിയേൽ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഉഷ പ്രസാദ് നന്ദി പറഞ്ഞു.