a

മാവേലിക്കര: ശക്തമായ മഴയിലും കാറ്റിലും വീട് പൂർണമായി തകർന്നു വീണു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു . ചെട്ടികുളങ്ങര കൈത തെക്ക് അഭിരാമി ഭവനിൽ മുരുകൻ - രമ ദമ്പതികളുടെ വീടാണ് ശക്തമായ മഴയിലും കാറ്റിലും തകർന്നു വീണത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മുരുകനും ഭാര്യ രമയും മകൾ 5 വയസുകാരി അഭിരാമിയും ഈ സമയം വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു. വീടിനു മുകളിൽ വലിയ ശബ്ദം കേട്ട് മകളെയും എടുത്ത് വെളിയിലേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവാക്കി. നാല് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു.