മാവേലിക്കര- വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദന സമ്മേളനവും ആരോഗ്യ ബോധവത്കരണ ക്ലാസും ആരോഗ്യനിർണയ ക്യാമ്പും സംഘടിപ്പിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് രജിത അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എസ്.ശരത്ത് സ്വാഗതം പറഞ്ഞു. ആരോഗ്യ ബോധവത്കരണ ക്ലാസ്‌ ഷീനി നയിച്ചു. ശിവാനി ന്യൂട്രീഷൻ സെന്റർ ആരോഗ്യ നിർണയ ക്യാമ്പ് നടത്തി. വിദ്യാഭ്യാസ മേഖലയിലും ഇതര മേഖലകളിലും വിജയം കൈവരിച്ച വ്യാപാരികളുടെ മക്കളെയും വ്യാപാരികളെയും അനുമോദിച്ചു. തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, മാജിക്‌ സുനിൽ, രാജീവ്‌, ഹരികുമാർ, ദേവരാജൻ, താജുദ്ധീൻ എന്നിവർ സംസാരിച്ചു.