മാവേലിക്കര: അനശ്വര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആർ.രവീന്ദ്രൻ ഉണ്ണിത്താന്റെ അനുസ്മരണം ഇന്ന് നടക്കും. വൈകിട്ട് 5ന് പല്ലാരിമംഗലം കിഴക്ക് 80ാം നമ്പർ എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുന്ന യോഗം തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. അനശ്വര പ്രസിഡന്റ്‌ ബി.ജയകുമാർ അധ്യക്ഷനാകും. പി.അജിത്, രമണി ഉണ്ണിക്കൃഷ്ണൻ, പ്രൊഫ.റ്റി.എം.സുകുമാരബാബു, എം.വാസുദേവൻ പിള്ള, ആർ.രവീന്ദ്രൻ എന്നിവർ സംസാരിക്കും.