ഹരിപ്പാട്: മണ്ണാറശാല തുലാംപറമ്പ് വടക്ക് മണ്ണാർ പഴഞ്ഞതിൽ ശ്യാംകുമാർ- ദീപ്തി ദമ്പതികളുടെ മകൾ, 46 ദിവസം പ്രായമുള്ള ദൃശ്യ ദുരൂഹ സാഹചര്യത്തി​ൽ മരി​ച്ചു. ഇന്നലെ ഉച്ചയോടെ കുളിപ്പിക്കുമ്പോൾ മരണം സംഭവിക്കുകയായിരുന്നു എന്ന് പിതാവ് ഹരിപ്പാട് പൊലീസിന് മൊഴി നൽകി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.