ചേർത്തല എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെയും യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ നാമജപയജ്ഞവും ഔഷധക്കഞ്ഞി വിതരണവും ഇന്നു മുതൽ 16 വരെ നടക്കും.എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 7വരെ യൂണിയൻ അങ്കണത്തിലെ ശ്രീ നാരായണ വിശ്വധർമ്മ ക്ഷേത്രസന്നിധിയിലാണ് ചടങ്ങ് നടക്കുന്നത്. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി.മന്മഥൻ നാമജപ യജ്ഞസന്ദേശം നൽകുമെന്ന് യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ​ടി.അനിയപ്പൻ അറിയിച്ചു.