vvvvv

ചാരുംമൂട്: ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് 2021-22 വർഷം ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രം വഴി നടപ്പാക്കിയ

മെൻസ്ട്രൽ കപ്പുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി അദ്ധ്യക്ഷത വഹിച്ചു. ചുനക്കര സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.എസ്. അനിൽകുമാർ പദ്ധതി വിശദീകരിച്ചു. മുൻ പ്രസിഡന്റ് രജനി ജയദേവ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.ഹാഷിർ, കെ.സുമ, ആർ.സുജ, അംഗങ്ങളായ എം.ശ്യാമള ദേവി, ജി. പുരുഷോത്തമൻ, കെ.വിജയൻ, കെ.വി.അഭിലാഷ് കുമാർ, എൽ.പ്രസന്ന, ശാന്തി, സെക്രട്ടറി ഇ.ദിൽഷാദ്, സ്റ്റാഫ് പ്രതിനിധി എസ്. ദിലീപ് തുടങ്ങിയവർ സംസാരിച്ചു.