
അരൂർ: റേഷൻ വാങ്ങാൻ പോയ വീട്ടമ്മ കാറിടിച്ച് മരിച്ചു. എരമല്ലൂർ ചക്കുതറയിൽ മഹാദേവന്റെ ഭാര്യ ചന്ദ്രമതി (65) ആണ് മരിച്ചത്. ദേശീയപാതയിൽ എരമല്ലൂർ ജംഗ്ഷന് തെക്ക് ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. കന്യാകുമാരിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത്. പരിക്കേറ്റ ചന്ദ്രമതിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സുരേഷ് ബാബു, മിനി, സിന്ധു, സിജു. മരുമക്കൾ: ഷീജ, ഷിബു, സ്വാതി. അരൂർ പൊലീസ് കേസെടുത്തു.