ആലപ്പുഴ : ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ആലപ്പുഴയിൽ വൈകിട്ട് 3.30ന് നടക്കുന്ന സെമിനാർ വിവരാവകാശ കമ്മിഷണർ അബ്ദുഹക്കിം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എസ്.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും.