photo-
ചാരുംമൂട് ഫെരീഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ അവാഡ് വിതരണം ചെയർമാൻ എൻ. ഷെരീഫ് നിർവ്വഹിക്കുന്നു.

ചാരുംമൂട്: ചാരുംമൂട് ഫെരീഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദന സമ്മേളനവും എഴുത്തുകാരൻ വിശ്വൻ പടനിലം ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം.ഹാഷിർ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷൻ ചെയർമാൻ എൻ.ഷെരീഫ് അവാർഡുകൾ വിതരണം ചെയ്തു. പഞ്ചായത്തംഗം ഷക്കീല, സംഘാടക സമിതി ചെയർമാൻ ഇ.അബ്ദുൽ ലത്തീഫ്, സെക്രട്ടറി ബദറുദീൻ, സാമൂഹിക പ്രവർത്തകൻ ജേക്കബ് മൈക്കിൾ, എൻ.ബിനു തുടങ്ങിയവർ സംസാരിച്ചു.