ചാരുംമൂട് : താമരക്കുളം വേടരപ്ലാവ് ചെറ്റാരിക്കൽ ദേവീ ക്ഷേത്രത്തിൽ ദശാവതാരച്ചാർത്ത് മഹോത്സവം തുടങ്ങി. 17 ന് സമാപിക്കും. ഉത്സവ ദിനങ്ങളിൽ വൈകിട്ട് 5 ന് അവതാര ദർശനം,6 ന് അവതാര പാരായണം, 7.30 ന് അവതാര പൂജ എന്നിവ നടക്കും. കൽക്കി അവതാര പൂജാ ദിനമായ 16 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം നടക്കും. 17 ന് വിശ്വരൂപദർശനം ,അവതാര പൂജ തുടങ്ങിയ ചടങ്ങുകളോടെ ഉത്സവം സമാപിക്കും.