photo
ആർ.എസ്.പി ചാരുംമൂട് മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി കെ. സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും കേരളം ഭരിക്കുന്ന പിണറായി വിജയനും ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നതിലും ഏകാധിപത്യ ഭരണ ക്രമത്തിന് ശ്രമിക്കുന്നതിലും ഒരേ തൂവൽ പക്ഷികളാണെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ സണ്ണിക്കുട്ടി ആരോപിച്ചു. ആർ.എസ് .പി ചാരുംമൂട് മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ. ഗോവിന്ദൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി.രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. സി .രാജലക്ഷ്മി, എം. അമൃതേശ്വരൻ,എസ്. സുമേഷ്, വാസുദേവൻ നായർ, പ്രതാപൻ, വള്ളികുന്നം രാധാകൃഷ്ണൻ, ആർ.ശങ്കരൻകുട്ടി, തുളസീധരൻ പിള്ള, സുരേഷ്, സുനിത ദാസ് ,കെ.ജോർജുകുട്ടി, സത്യൻ, ശശിധരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.