ആലപ്പുഴ : മാരാരിക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ അഗ്നിപുരാണ മഹായജ്ഞം 10 ന് തുടങ്ങി 16 ന് അവസാനിക്കും. നാളെ രാവിലെ മേൽശാന്തി വേണുഗോപാലൻ എമ്പ്രാന്തിരി യജ്ഞവേദിയിൽ ഭദ്രദീപപ്രോജ്ജ്വലനം നടത്തും. 8ന് അഗ്നിപുരാണപാരയണം,11.30 മുതൽ 1 വരെ പ്രഭാഷണം, രാത്രി 7 ന് കലശപ്രദക്ഷിണം,മഹാനാരായണപൂജ,7.30 ന് അഗ്നിപുരാണതത്വപ്രഭാഷണം. 11 ന് രാവിലെ 7.30 ന് അഗ്നിപുരാണപാരായണം,രാവിലെ 11 ന് തിരുവോണപൂജ,രാവിലെ 11.30 ന് പ്രഭാഷണം,രാത്രി 7 ന് മഹാലക്ഷ്മി പൂജ. 12 ന് രാവിലെ 7.30 ന് അഗ്നിപുരാണപാരായണം,11 ന് തിരുവോണപൂജ,രാവിലെ 11.30 ന് പ്രഭാഷണം,രാത്രി 7 ന് ഭദ്രകാളീ പൂജ . 13 ന് രാവിലെ 6 ന് ത്രിപുരസുന്ദരീഹവനം.കലശപ്രതിഷ്ഠ,രാത്രി 7 ന് ശ്രീദുർഗാപൂജ. 14 ന് രാവിലെ 7 ന് ലക്ഷ്മിനാരായണഹവനം,രാത്രി 7 ന് ലക്ഷ്മിനാരായണപൂജ. 15 ന് രാവിലെ 7 ന് സമൂഹ മഹാമൃത്യു‌ഞ്ജയഹോമം,പ്രഭാതആരതി,കലശപ്രതിഷ്ഠ,രാത്രി 7 ന് അർദ്ധനാരീശ്വരപൂജ. 16 ന് രാവിലെ 6 ന് ദക്ഷിണാമൂർത്തി പൂജ,രാവിലെ 11 ന് അഗ്നിപുരാണപാരായണം സമർപ്പണം മദ്ധ്യാഹ്നപൂജ,മംഗളാരതി,യമഗീത,അഗ്നിപുരാണ മഹാത്മ്യം,നാമജപപ്രദക്ഷിണം,അഗ്നിപ്രകൃതിലയനം,ബ്രഹ്മകലശാഭിഷേകം യജ്ഞദക്ഷിണാനുഷ്ഠാനം,യജ്ഞപ്രസാദം. രാത്രി 7 ന് പ്രഭാഷണം. എല്ലാ ദിവസം രാവിലെ 9 ന് പ്രഭാതഭക്ഷണം ഉച്ചയ്ക്ക് 1 ന് അന്നദാനം, രാത്രി 8 ന് അന്നദാനം ഉണ്ടായിരിക്കും.