
മാന്നാർ: എസ്.എൻ.ഡി.പി യോദം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നു മുതൽ കന്നി ഒൻപത് വരെ ( 17മുതൽ സെപ്തംബർ 25വരെ) ശ്രീനാരായണ ധർമ്മചര്യാ യജ്ഞം നടത്തുവാൻ വിശേഷൽ പൊതുയോഗം തീരുമാനിച്ചു. ചിങ്ങം ഒന്നാം തീയതി ശാഖായോഗം ആസ്ഥാനത്തും മുഴുവൻ ശാഖാ ഭവനങ്ങളിലും ധർമ്മപതാക ഉയർത്തും. കോടുകുളഞ്ഞി വിശ്വധർമമഠം മഠാധിപതി ശിവബോധനന്ദ സ്വാമി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും. ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് ആറ് മുതൽ ഗുരുദേവകൃതികൾ, ഗുരുദേവ സ്തുതികൾ എന്നിവയുടെ ആലാപനവും ഗുരുധർമ പ്രഭാഷണവും നടത്തും. ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷം ശാഖായോഗം കേന്ദ്രീകരിച്ചു വർണശബളവും ഭക്തിനിർഭരവുമായ ഘോഷയാത്രയോട് കൂടി നടത്തുവാനും പൊതുയോഗം തീരുമാനിച്ചു. ജയന്തിദിനത്തിൽ കലശപൂജ, അഭിഷേകം, ഗുരുഹവനം, ഗുരുപൂജ, സർവഐശ്വര്യ പൂജ വൈകുന്നേരം ദീപക്കാഴ്ച്ച, ദീപാരാധന എന്നിവയും നടക്കും.
വിശേഷൽ പൊതുയോഗം ശാഖായോഗം പ്രസിഡന്റ് എം. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് വി. പ്രദീപ്കുമാർ നന്ദിയും പറഞ്ഞു. 1479-ാം നമ്പർ ശാരദവിലാസം വനിതാസംഘം പ്രസിഡന്റ് സുജാ സുരേഷ്, വൈസ് പ്രസിഡന്റ് സുധാ വിവേക്, സെക്രട്ടറി ലതാ ഉത്തമൻ, കുടുംബയോഗം കൺവീനർമാരായ വിവേകാനന്ദൻ, അശ്വതി വേണുഗോപാൽ, സജിതാ ദാസ്, ഗംഗാധരൻ എന്നിവർ സംസാരിച്ചു.