hdjd

ഹരിപ്പാട്: ബാലസംഘം ഹരിപ്പാട് ഏരിയ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. അഭിഷേക്.ജി അദ്ധ്യക്ഷനായി. . ബാലസംഘം ഏരിയ സെക്രട്ടറി കെ.എം. ഐശ്വര്യ പ്രവർത്തന റിപ്പോർട്ടും ,ജില്ലാ പ്രസിഡന്റ് അതുൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടിവ് ശ്രീലേഖ ,ജില്ലാ കൺവീനർ എം.ശിവപ്രസാദ് ,ജില്ലാ വൈസ് പ്രസിഡന്റ് അളകനന്ദ ,കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി ,വൈസ് പ്രസിഡന്റ് യു.പ്രദീപ് ,കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ,സി.പി.എം ഏരിയ ആക്ടിംഗ് കമ്മറ്റി സെക്രട്ടറി കെ.മോഹനൻ , ഏരിയ രക്ഷാധികാരി സി.പ്രസാദ് ,രതീഷ് എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ചെയർമാൻ ടി.എൻ.ഗോപിനാഥൻ സ്വാഗതവും സി.എൻ.എൻ നമ്പി നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.എം.ഐശ്വര്യ (പ്രസിഡന്റ്) ,അഞ്ജു ,മീനാക്ഷി (വൈസ് പ്രസിഡന്റുമാർ) ,അഭിഷേക്.ജി (സെക്രട്ടറി) , ആതിര, ശ്രീദേവി (ജോ.സെക്രട്ടറിമാർ), സി.എൻ.എൻ.നമ്പി (കൺവീനർ ) സച്ചു കൃഷ്ണൻ ,അശ്വതി റോബിൻ (ജോ. കൺവീനറന്മാർ) ,നിതിൻ ഓടമ്പള്ളി (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.