ഹരിപ്പാട്: അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നിയുക്ത പ്രസിഡന്റ്‌ ബിനു പൊന്നൻ, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. ബി. ബാബുപ്രസാദിന്റെ സാന്നിദ്ധ്യത്തിൽ മുൻ പ്രസിഡന്റ്‌ ജെയിംസ് ചിങ്കുതറയിൽ നിന്നു സ്ഥാനം ഏറ്റെടുത്തു. തുടർന്ന് നടന്ന യോഗം ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് മുഖ്യപ്രഭാഷണം നടത്തി. ജെയിംസ് ചിങ്കുതറയിൽ, സംസ്ഥാന ഭാരവാഹികളായ കെ.എം. ലക്ഷ്മണൻ, എ.എസ്. വിശ്വനാഥൻ, ബാബു ആന്റണി, ഡി.സി.സി അംഗങ്ങളായ കെ. രാജീവൻ, എം. അബ്ദുൽഖാദർ, എം.കെ. കൃഷ്ണൻ, ആറാട്ടുപുഴ മണ്ഡലം പ്രസിഡന്റ്‌ ജി.എസ്. സജീവൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ, മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഷിനോയ്, ശാരി പൊടിയൻ തുടങ്ങിയവർ സംസാരിച്ചു.