കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 1035നമ്പർ കേളമംഗലം ശാഖ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ.സുപ്രമോദം അദ്ധ്യക്ഷനായി. പ്രവീൺ പ്രമോദ് നിവാസ്(പ്രസിഡന്റ്) വികാസ് ദേവൻ (വൈസ് പ്രസി) പ്രസന്നൻ (സെക്രട്ടറി) മണിക്കുട്ടൻ (യൂണിയൻ കമ്മിറ്റി) എന്നിവരെ ഭാരവാഹികളായും വാസുദേവൻ, ഹരിലാൽ, സിജുപൊന്നപ്പൻ, ഡി സാബു, നിഖിൽകുമാർ, എന്നിവരെ മാനേജിംഗ് കമ്മറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി വികാസ് ദേവൻ, ശാഖാ പ്രസിഡന്റ് ഉത്തമൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ കമ്മിറ്റിയംഗം സനൽകുമാർ സൈബർസേന യൂണിയൻ കമ്മിറ്റിയംഗം അഭിരാജ്, കുമാരി സംഘം യൂണിയൻ കമ്മിറ്റിയംഗം നന്ദന എന്നിവർ സംസാരിച്ചു. സെക്രട്ടറി മണിക്കുട്ടൻ സ്വാഗതം പറഞ്ഞു.