 
മാന്നാർ: തൃക്കുരട്ടി മഹാദേവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ഇരുപതാമത് അഖില കേരള രാമായണ മേളയ്ക്ക് മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ തുടക്കമായി. തിരുവിതാംകൂർ ദേവസ്വംബോർഡ് തിരുവാഭരണ കമ്മിഷണർ ജി.ബൈജു ഭദ്രദീപം കൊളുത്തി മേള ഉദ്ഘാടനം ചെയ്തു.
രാമായണമേള സ്വാഗതസംഘം കൺവീനർ ഡോ.ഒ. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം അസി.കമ്മിഷണർ എസ്. ശ്രീലത, മാന്നാർ നായർ സമാജം പ്രസിഡന്റ് ഹരികുമാർ ആര്യമംഗലം, വിശ്വഹിന്ദു പരിഷത്ത് ജില്ലാ ട്രഷറർ പി. ശ്രീകുമാർ, കെ.പി.എം.എസ് മാന്നാർ യൂണിയൻ സെക്രട്ടറി കല്യാണകൃഷ്ണൻ, തൃക്കുരട്ടി ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ എച്ച്. വൈശാഖ്, ക്ഷേത്രോപദേശക സമിതി സെക്രട്ടറി രാമൻതമ്പി ശബരീമഠം, കെ.ടി.എം.എസ് സംസ്ഥാന സമിതിയംഗം ശ്രീകുമാർ തൈച്ചിറയിൽ, വീരശൈവ മഹാസഭ സെക്രട്ടറി പ്രഭാകുമാർ, വി.എസ്.എസ് 36-ാം നമ്പർ ശാഖാസെക്രട്ടറി എൻ.ആർ. മുരുകൻ എന്നിവർ സംസാരിച്ചു. സമിതി രക്ഷാധികാരി ആർ.വെങ്കിടാചലം സ്വാഗതവും കൺവീനർ ഗിരീഷ് തെക്കുംതളിയിൽ നന്ദിയും പറഞ്ഞു. മേള 14 നു സമാപിക്കും.