മാന്നാർ : എസ്.ഡി.പി.ഐ ചെങ്ങന്നൂർ മണ്ഡലംകമ്മിറ്റി പ്രവർത്തക കൺവൻഷൻ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാനവാസ്‌ മാന്നാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഫൈസൽ പഴയങ്ങാടി വിഷയാവതരണം നടത്തി. മണ്ഡലം സെക്രട്ടറി റിയാസ് റഷീദ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് നിയാസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.