മാന്നാർ: പാരിസ്ഥിതിക സംഘടനയായ മിലൻ-21 സംസ്ഥാനതല കലാ സാംസ്കാരിക വേദി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. മാന്നാർ കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയിൽ കൂടിയ യോഗത്തിൽ മിലൻ-21 ചെയർമാൻ പി.എ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് ചേക്കോട്ട്, പി.എം.എ ഷുക്കൂർ, ഡോ.ഒ ജയലക്ഷ്മി, ബൈജു. വി.പിള്ള, എൻ.പി.അബ്ദുൽ അസീസ്, എൻ. പ്രഭാകരൻ, പി.എ.എ ജബ്ബാർ, അനി മങ്ക്, ശരത് കുമാർ, ഡോ.എൽ. ശ്രീരഞ്ജിനി, സുഭദ്രക്കുട്ടിയമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പീതാംബരൻ മാസ്റ്റർ (പ്രസിഡന്റ് ), വിപിൻ വി. നാഥ് (സെക്രട്ടറി) എന്നിവർ ഉൾപ്പെട്ട 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.