 
ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റയും യൂത്ത് മൂവ്മെന്റ് യൂണിയൻ സമിതിയുടേയും ഗുരുദർശന പഠന വിഭാഗത്തിനേറെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരയണ വിശ്വധർമ്മക്ഷേത്രസന്നിധിയിൽ നാമജപയജ്ഞവും ഔഷധക്കഞ്ഞി വിതരണവും ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ യോഗം കൗൺസിലർ പി.ടി.മന്മഥൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ നാമജപയജ്ഞ സന്ദേശം നൽകി. നിയുക്ത ഡയറക്ടർ ബോർഡ് അംഗങ്ങളായ ബൈജു അറുകുഴി, അനിൽ ഇന്ദിവരം,യൂണിയൻ മുൻ വൈസ് പ്രസിഡന്റ് അഞ്ജലി രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം കെ.എം. മണിലാൽ, മുൻ കൗൺസിൽ അംഗങ്ങളായ ഗിരീഷ് കുമാർ, ബിജുദാസ്,യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അജയൻ പറയ കാട്, വനിതാ സംഘം യൂണിയൻ സമിതി പ്രസിഡന്റ് റാണി ഷിബു, സെക്രട്ടറി ശോഭിനി രവീന്ദ്രൻ, ധന്യ സതീഷ്, ബാലേഷ്,അനിൽ രാജ് പീതാംബരൻ, രതീഷ് കോലോത്ത് വെളി, അഖിൽ അപ്പുക്കുട്ടൻ,ഷിബു വയലാർ എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ് സ്വാഗതം പറഞ്ഞു. ഔഷധക്കഞ്ഞി തയ്യാറാക്കുന്നതിന് യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മറ്റിയംഗങ്ങളായ പ്രിൻസ് മോൻ,ഷാബുഗോപാൽ, കൗൺസിൽ അംഗം മിനേഷ്മഠത്തിൽ എന്നിവർ നേതൃത്വം നൽകി.