കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷിക്കും. സെപ്തംബർ 10ന് കായംകുളം നഗരത്തിൽ നടക്കുന്ന ചതയദിനഘോഷയാത്രയിൽ പതിനായിരം പേരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞ ദിവസം യൂണിയൻ ഓഫീസിൽ കൂടിയ യോഗം തീരുമാനിച്ചു.
ഘോഷയാത്രയിൽ കായംകുളം യൂണിയനിലെ 51 ശാഖകൾ, വനിതാ സംഘം,യൂത്ത് മൂവ്മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് കൗൺസിൽ, സൈബർസേന എന്നിവർ പങ്കെടുക്കും.ഗുരുദേവന്റെ ജീവിതവും ദർശനവും അടയാളപ്പെടുത്തുന്ന നിശ്ചലദൃശ്യങ്ങൾ, ചെണ്ടമേളം, പഞ്ചവാദ്യം, നാടൻകലാരൂപങ്ങൾ തുടങ്ങിയവയും ഘോഷയാത്രയിൽ അണിനിരക്കും.ഘോഷയാത്ര സമ്മേളനവേദിയിൽഎത്തുമ്പോൾ ആകാശ ദീപക്കാഴ്ചയും ഉണ്ടാകും.
ഘോഷയാത്രയുടെയും സമ്മേളനത്തിന്റെയും വിജയത്തിനായി യൂണിയനിലെ 11 മേഖലയിലെ ഭാരവാഹികളുടെ നേതൃത്വത്തിൽ മേഖലയിൽ നിന്നു കായംകുളം ടൗണിൽ കേന്ദ്രികരിച്ചു ഘോഷയാത്ര നടത്തുന്നതിന് തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ , വൈസ് പ്രസിഡന്റ് കോലത്ത് ബാബു, എ.പ്രവീൺ കുമാർ,മഠത്തിൽ ബിജു, പനയ്ക്കൽ ദേവരാജൻ, മുമ്പേൽ ബാബു, വിഷ്ണു പ്രസാദ്, ജെ.സജിത് കുമാർ,എൻ. ദേവദാസ് ,ടി.വി.രവി,പി.എസ് ബേബി ,എൻ. സദാനന്ദൻ,സുഷ്മ ടീച്ചർ, സൗദാമിനി രാധാകൃഷ്ണൻ,ഭാസുരാ മോഹനൻ,അജിതാ അനിൽ എന്നിവർ സംസാരിച്ചു.