# കൂടുതൽ നശിച്ചത് ഏത്തവാഴകൾ
ആലപ്പുഴ: ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ മഴക്കെടുതിയിൽ പത്തു കോടിയുടെ കൃഷിനാശം. നെല്ല്, തെങ്ങ്, വിവിധയിനം പച്ചക്കറികൾ, ഏത്തവാഴ എന്നിവയാണ് നശിച്ചത്.
ആഗസ്റ്റ് ഒന്നുമുതൽ എട്ടുവരെ ലഭിച്ച പ്രാഥമിക റിപ്പോർട്ട് അനസരിച്ച് 8.86 കോടിയുടെ കൃഷി നശിച്ചു. 6641 കർഷകർ 454.94 ഹെക്ടറിൽ ഇറക്കിയ കൃഷികൾക്കാണ് നാശം സംഭവിച്ചത്. വിശദമായ റിപ്പോർട്ട് വരുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത ഏത്തവാഴകളാണ് നശിച്ചതിൽ കൂടുതലും. 64,460 കുലച്ച ഏത്തവാഴകളും 61,728 കുലപ്രായമായ ഏത്തവാഴകളും നിലംപൊത്തി. 6.33 കോടിയുടെ ഏത്തവാഴയാണ് വെള്ളപ്പൊക്കം കവർന്നത്. രണ്ടുകോടിയിൽ അധികം രൂപയുടെ നെൽകൃഷിയും 2.03 കോടിയുടെ വിവിധ ഇനം പച്ചക്കറി വിളകളുും 4.75 കോടിയുടെ വെറ്റില കൃഷിയും നശിച്ചു. 8.75 ലക്ഷം രൂപയുടെ കായ്ഫലമുള്ള തെങ്ങുകളും മറിഞ്ഞു. കൂടുതൽ നാശം വിതച്ചത് കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല താലൂക്കുകളിലാണ്.
# വിളനാശം (ഒന്നുമുതൽ എട്ടുവരെ)
ഹെക്ടർ: 454.94
ആകെ: 8.86 കോടി
നഷ്ടം നേരിട്ട കർഷകർ: 6,641
# ബ്ളോക്ക് തലത്തിലുള്ള നഷ്ടം
(ബ്ളോക്ക്, വിസ്തീർണം ഹെക്ടറിൽ, കർഷകൻ, നഷ്ടം ലക്ഷത്തിൽ)
ആലപ്പുഴ: 23.68- 204- 37.30
അമ്പലപ്പുഴ: 40.90- 91- 62.08
ചമ്പക്കുളം: 25.90- 612- 52.13
ചാരൂംമൂട്: 19.20- 388- 71.37
ചെങ്ങന്നൂർ: 66.60- 1498- 238.16
ചേർത്തല: 108.00- 170- 122.20
ഹരിപ്പാട്: 28.10- 759- 110.02
കായംകുളം: 2.00- 61- 13.45
കുത്തിയതോട്: 0.04- 13- 0.50
മാവേലിക്കര: 12.30- 407- 92.63
രാമങ്കരി: 128.22- 2438- 86.40