 
ആലപ്പുഴ: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരം യുവാക്കളെ പങ്കെടുപ്പിച്ച് ബഹുജനറാലി നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 11ന് ഉച്ചയ്ക്ക് രണ്ടിന്ക് കിടങ്ങാംപറമ്പ് മുതൽ ക്വിറ്റ് ഇന്ത്യ സ്മാരകം വരെ നടക്കുന്ന റാലി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ജില്ലയിലെ യുവമോർച്ചയുടെ 18 സംഘടനാ മണ്ഡലങ്ങളിൽ 75 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്വാഗത സംഘം രൂപീകരിച്ചു. 75 കേന്ദ്രങ്ങളിലെ ഭവനങ്ങളിൽ ത്രിവർണ പതാക ഉയർത്തും. വാർത്താസമ്മേളനത്തിൽ യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ അഖിൽ ഹരിപ്പാട്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എസ്.ഹരിഗോവിന്ദ് എന്നിവർ പങ്കെടുത്തു.