ambala
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നവീകരിച്ച പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം എച്ച് .സലാം എം.എൽ.എ നിർവഹിക്കുന്നു.

അമ്പലപ്പുഴ : നവീകരിച്ച പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം എച്ച് .സലാം എം.എൽ.എ നിർവഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഹോസ്റ്റലിന്റെ നവീകരണത്തിനായി 5 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഹോസ്റ്റൽ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷയായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത,ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ആർ .ജയരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.അനിത, സതി രമേശ്, പഞ്ചായത്തംഗം നിഷ മനോജ്, എസ്.സി പ്രമോട്ടർ പി. രാജിമോൾ എന്നിവർ സംസാരിച്ചു. എസ്.സി ഡവലപ്മെന്റ് ഓഫീസർ ആർ.മിനി സ്വാഗതം പറഞ്ഞു.