t
t

ആലപ്പുഴ: ഓണക്കാലത്ത് പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 107 ഓണച്ചന്തകൾ തുറക്കും. 29 മുതൽ അടുത്തമാസം ഏഴുവരെ പ്രവർത്തിക്കുന്ന വിപണന കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും മറ്റ് ഉത്പന്നങ്ങൾ പൊതുവിപണി വിലയേക്കാൾ 10 മുതൽ 30 ശതമാനം വരെ വിലക്കുറവിലും ലഭി​ക്കും. കൺസ്യൂമർഫെഡും മിൽമയും സഹകരിച്ച് 341 രൂപ വരുന്ന അഞ്ചിനം ഉത്പന്നങ്ങൾ അടങ്ങിയ ഓണസദ്യ സ്പെഷ്യൽ കിറ്റ് 297 രൂപയക്ക് ലഭ്യമാക്കും. ആലോചന യോഗത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ജോസി അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് എം.ഡി എ. സലിം, ഡയറക്ടർ കെ. മധുസുദനൻ, സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ പങ്കെടുത്തു.