ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പ്രതിമാസ ചതയദിന പ്രാർത്ഥന ഗുരുക്ഷേത്ര സന്നിധിയിൽ 13ന് നടക്കും. രാവിലെ 8ന് ഗുരുപുഷ്പാഞ്ജലി, 9ന് ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പതാക ഉയർത്തും. 9.15ന് ഗുരുദേവ കൃതികളുടെ ആലപനം, 11ന് സോഫിവാസുദേവന്റെ പ്രഭാഷണം, ഉച്ചക്ക് 12.30ന് ബേബി പാപ്പാളിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും. ഒന്നിന് ഗുരുദേവപൂജ.