ആലപ്പുഴ: സ്വകാര്യ മോട്ടോർ മേഖലയിലെ ലോറി, എയ്സ്, ടിപ്പർ തുടങ്ങിയ ഭാരം കയറ്റിറക്ക് വാഹനങ്ങളിൽ ജോലി ചെയ്തുവരുന്ന ഡ്രൈവർ, ക്ലീനർ എന്നിവരെ വാഹന ചരക്ക് പരിശോധനയുടെ പേരിൽ ദിവസങ്ങളോളം ജോലി നഷ്ടപ്പെടും വിധം വിവിധ വകുപ്പുകൾ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്ന്, ജില്ലാ ടാക്സി ഡ്രൈവേഴ്സ് ആൻഡ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.യു.അബ്ദുൾകലാം, പ്രസിഡന്റ് വി.ജെ.ആന്റണി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം ജില്ലാ കളക്ടർക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.