ambala
ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ചരിത്രോത്സവം ശില്പശാല സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ചരിത്രോത്സവം ശില്പശാല സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അലിയാർ.എം.മാക്കിയിൽ അദ്ധ്യക്ഷനായി. ജി.കൃഷ്ണകുമാർ പദ്ധതി വിശദീകരണം നടത്തി. ടി.തിലക രാജ്, ജയൻ തോമസ്, പ്രദീപ് കുമാർ, ഹരീന്ദ്രനാഥ് തായങ്കരി തുടങ്ങിയവർ സംസാരിച്ചു.