 
മാന്നാർ: കുടുംബശ്രീ വഴി സർക്കാർ നടപ്പാക്കിയ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കുടുംബശ്രീക്ക് വാർഡ് അംഗത്തിന്റെ വക കാഷ് അവാർഡ്. മാന്നാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗവും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സലിം പടിപ്പുരയ്ക്കൽ ആണ് തന്റെ വാർഡിൽ കൃഷിയിൽ മികവുകാട്ടിയ ഉദയം കുടുംബശ്രീക്ക് എ.ഡി.എസ് വാർഷികാഘോഷ ചടങ്ങിൽ കാഷ് അവാർഡ് സമ്മാനിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി കുടുംബശ്രീ എ.ഡി.എസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, വികസനകാര്യ സ്‌റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, വി.ആർ. ശിവപ്രസാദ്, അനീഷ് മണ്ണാരേത്ത്, പുഷ്പലത, സി.ഡി.എസ് ചെയർപേഴ്സൺ ഗീത ഹരിദാസ്, വൈസ് ചെയർ പേഴ്സൺ സുശീലാ സോമരാജൻ, കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത, ശെൽവി ഗണേശൻ, സുജ, സാവിത്രിയമ്മാൾ തുടങ്ങിയവർ സംസാരിച്ചു.